ദേശീയം

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി മോദിയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് 19 ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി 25,000 രൂപ സംഭവാന നല്‍കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പിഎം കെയര്‍ ഫണ്ട് ആരംഭിച്ചത്. 

ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു.

പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത്. ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാരും ട്രസ്റ്റില്‍ അംഗങ്ങളാണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ പിഎം കെയേഴ്‌സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നല്‍കിയത്. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്