ദേശീയം

മെയ് 31 ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തിയ്യതി പിന്നീട്

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഈ മാസം 31 ന് നടക്കേണ്ട യുപിഎസ് സി  സിവില്‍ സര്‍വീസ് പ്രിലിമനറി പരീക്ഷ മാറ്റിവെച്ചു. മെയ് 20 ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

അതേദിവസം നടത്താനിരുന്ന ഐഎഫ്എസ്  പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ തിയ്യതി തീരുമാനിക്കാനാക്കിനാവില്ലെന്ന് ഇന്നത്തെ യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെടുകയായിരുന്നു.

മെയ് 31നായിരുന്നു നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പുതുക്കിയ തിയ്യതി നിശ്ചയിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ സമയം അനുവദിക്കും. ഒരു മാസത്തെ സമയം മുന്‍കൂട്ടി നല്‍കുമെന്ന് യുപിഎസ് സി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല