ദേശീയം

'എന്റെ വഴിതടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു'; അലറിവിളിച്ച മദ്യപൻ പാമ്പിനെ കടിച്ചുമറിച്ച് കഷ്ണങ്ങളാക്കി 

സമകാലിക മലയാളം ഡെസ്ക്

കോലാര്‍: ബൈക്കിന്റെ മുന്നില്‍ ചാടിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി മദ്യപന്‍. 'എന്റെ വഴിതടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു' എന്നാക്രോശിച്ചുകൊണ്ട് പാമ്പിനടുത്തേക്ക് പായുകയായിരുന്നു ഇയാൾ. ‌കര്‍ണാടകയിലെ കോലാറിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാർത്തയായത്. കുമാര്‍ എന്നായാളാണ് പാമ്പിനെ കൊന്നതെന്നാണ് റിപ്പോർട്ടുകൾ. 

കര്‍ണാടകയില്‍ മദ്യവില്‍പന തുടങ്ങിയതിന് ശേഷം നിരവധി അനിഷ്ടസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെ മദ്യഷാപ്പിന് മുന്നിൽ ആളുകൾ തടിച്ചുകൂ‌ടിയത് മുതൽ കൊലപാതം വരെ ഇതിനോടനുബന്ധിച്ച് സംഭവിച്ചുക്കഴിഞ്ഞു.  ഒരാള്‍ 52,000 രൂപക്ക് മദ്യം വാങ്ങിയതും മദ്യപിച്ച് അവശനായി മറ്റൊരാൾ അഴുക്ക് ചാലില്‍ വീണ മരിച്ചതുമൊക്കെ ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്