ദേശീയം

യുപിയിലും മദ്യ വില കൂടും; പെട്രോള്‍, ഡീസല്‍ നികുതിയും ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മറ്റു സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് ഉത്തര്‍പ്രദേശിലും പെട്രോള്‍, ഡീസല്‍, മദ്യ നികുതി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ഒരു രൂപയുമാണ് കൂട്ടിയത്.

180 മില്ലി മദ്യക്കുപ്പിക്ക് പത്തു രൂപ ഉയരും. അര ലിറ്റര്‍ മദ്യത്തിന് ഇരുപതു രൂപ കൂടുമെന്നും ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. അര ലിറ്ററിനു മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 30 രുപയാണ് ഉയരുക.

നേരത്തെ ഡല്‍ഹി, , കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍  മദ്യത്തിന്റെ നികുതി ഉയര്‍ത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കര്‍ണാടക സര്‍ക്കാര്‍ മദ്യത്തിന്റെ എക്‌സൈസ് തീരുവയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ബജറ്റില്‍ കൂട്ടിയ ആറു ശതമാനം നികുതിക്ക് പുറമേയാണിത്. തമിഴ്‌നാട് മദ്യത്തിന്റെ നികുതിയില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

കഴിഞ്ഞ ദിവസം മദ്യത്തിന് 70 ശതമാനം അധിക നികുതിയാണ് ഡല്‍ഹി സര്‍ക്കാര്‍ ഈടാക്കിയത്. എംആര്‍പിയുടെ 70 ശതമാനം സ്‌പെഷ്യല്‍ കൊറോണ ഫീ എന്ന പേരിലാണ് ഈടാക്കുക. കഴിഞ്ഞ ദിവസം ഡല്‍ഹി ഉള്‍പ്പെടെയുളള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകള്‍ തുറന്നതോടെ, നീണ്ട ക്യൂവാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍