ദേശീയം

വിശാഖപട്ടണത്തിന് പിന്നാലെ ഛത്തീസ്ഗഡിലും വിഷവാതക ചോര്‍ച്ച; മൂന്ന് തൊഴിലാളികളുടെ നില ഗുരുതരം 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തിന് പിന്നാലെ ഛത്തീസ്ഗഡില്‍ നിന്ന് മറ്റൊരു നടുക്കുന്ന സംഭവത്തിന്റെ വാര്‍ത്ത പുറത്തുവന്നു. റായ്ഗഡ് ജില്ലയിലെ പേപ്പര്‍ മില്ലില്‍  വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ രോഗബാധിതരായി.

ഇന്നലെ വൈകീട്ട് ശക്തിപേപ്പര്‍ മില്ലിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കമ്പനിയുടെ ഉടമ ഇക്കാര്യം പുറത്ത് അറിയിച്ചില്ലെന്ന് പൊലീസ് പറയുന്നു.

ആശുപത്രി അധികൃതരാണ് പൊലീസിനെ ഇക്കാര്യം ധരിപ്പിച്ചത്.  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കമ്പനി അടച്ചിട്ടിരിക്കുകയാണ്. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുളള മുന്നൊരുക്ക നടപടികള്‍ കമ്പനിയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടാങ്ക് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചത്.

തൊഴിലാളികളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില വഷളായതിനെ തുടര്‍ന്ന് റായ്പൂരിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു