ദേശീയം

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 3 പേര്‍; 600 കേസുകള്‍; രോഗബാധിതര്‍ 6000 കടന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പരിശോധനയാണ് തമിഴ്‌നാട്ടിലുള്ളതെന്നും രോഗബാധിതരുടെ പട്ടിക കൂടിയത് വ്യാപക പരിശോധന കാരണമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ചെന്നൈയില്‍ ഇന്ന് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് കോയമ്പേട് , തിരുവാണ്‍മയൂര്‍ ക്ലസ്റ്ററുകളിലായാണ്. 

അതേസമയം തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തുറന്ന് പ്രവര്‍ത്തിച്ച മദ്യവില്‍പ്പനശാലകളിലൊന്നും സാമൂഹിക അകലം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി