ദേശീയം

'അഭ്യൂഹങ്ങള്‍ എന്നെ കൂടുതല്‍ ശക്തനാക്കും'; ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ തളളി അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തളളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താന്‍ ആരോഗ്യവാനാണെന്നും ഒരു തരത്തിലുമുളള രോഗകള്‍ ഇല്ലെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അമിത് ഷായുടെ ആരോഗ്യത്തെ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ അടക്കം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 
കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രബലന്‍ അത്യാസന്ന നിലയിലാണെന്ന തരത്തിലായിരുന്നു പ്രചാരണം. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി ചില പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

രാജ്യമാകെ കോവിഡ് വ്യാപന ഭീതിയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര അഭ്യന്തരമന്ത്രിയായ അമിത് ഷാ നിശബ്ദത പാലിക്കുന്നത് സമൂഹമാധ്യമങ്ങളിലും  വാര്‍ത്താമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ജനത കര്‍ഫ്യൂവിലും പിന്നീട് ലോക്ക് ഡൗണ്‍ തുടങ്ങി ഇത്ര ആഴ്ചകളായിട്ടും അമിത് ഷായുടേതായി ഒരു പരസ്യ പ്രതികരണം ഇതു വരെ വന്നിട്ടില്ല. 

'രാജ്യം കോവിഡിനെതിരായ പോരാട്ടത്തിലാണ്.  1900ലധികം പേരാണ് രോഗം വന്നു മരിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുന്നില്ല. ആഭ്യന്തര മന്ത്രി എന്ന നിലയിലുളള ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. തന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുമ്പോള്‍ താന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്.'- അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്