ദേശീയം

സുപ്രീം കോടതി ജഡ്ജിമാര്‍ അടുത്ത ആഴ്ച മുതല്‍ കോടതിയിലെത്തും ; വാദം കേൾക്കൽ വീഡിയോ കോണ്‍ഫറന്‍സ് വഴി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ അടുത്ത ആഴ്ച മുതല്‍ കോടതി മുറിയില്‍ എത്തി വാദം കേള്‍ക്കും. അഭിഭാഷകര്‍ ചേമ്പറില്‍ ഇരുന്ന് വാദിക്കണം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേള്‍ക്കല്‍ നടക്കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി വരുന്നതായി ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം നടക്കുമ്പോള്‍ കോടതിമുറിയിലേക്ക് കോടതി ജീവനക്കാര്‍ക്ക് ഒഴികെ ഉള്ളവര്‍ക്ക് പ്രവേശനം ഉണ്ടായേക്കില്ലെന്നാണ് സൂചന. മാര്‍ച്ച് 23-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് സുപ്രീം കോടതി കേസുകളുടെ വാദം കേട്ടിരുന്നത്.

ജഡ്ജിമാരുടെ ചേംബറിലോ അല്ലെങ്കില്‍ ഔദ്യോഗിക വസതിയിലോ ബെഞ്ച് ഇരുന്ന് ആയിരുന്നു വാദം കേള്‍ക്കല്‍. സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ മുൻ ജഡ്ജി മദൻ ബി ലോകൂർ അടക്കം കഴിഞ്ഞദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല