ദേശീയം

മുംബൈ അടക്കമുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ മെയ് 31വരെ ലോക്ക്ഡൗണ്‍ നീട്ടി മഹാരാഷ്ട്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനം. മുംബൈ, പുനെ, മാലേഗാവ്, ഔറംഗാബാദ്, സോലാപൂര്‍ എന്നിവിടങ്ങളില്‍ മെയ് 31വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 

അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25,922ആയി. 975പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 19,400പേരാണ്. 5,547പേര്‍ രോഗമുക്തരായി. 

15,747 കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്, ഇതുവരെ 595പേര്‍ സാമ്പത്തിക തലസ്ഥാനത്ത് മരിച്ചു. 

അതേസമയം, രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 81,970ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. നൂറുപേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ മരണം 2649. 51,401പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,820പേര്‍ രോഗമുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ