ദേശീയം

കര്‍ഫ്യൂ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ 31 വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ് സര്‍ക്കാര്‍.  ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സർക്കാർ തീരുമാനം. അതേസമയം ഇതോടൊപ്പം പ്രഖ്യാപിച്ച കര്‍ഫ്യൂ പിൻവലിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

പ്രതിവാര ഫേസ്ബുക്ക് ലൈവിലാണ് മെയ് അവസാനംവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. കൊറോണ വ്യാപനം തടയാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്നും അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

മെയ് 18 മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കുമെന്നും റെഡ്‌സോണല്ലാത്ത മേഖലകളില്‍ പരമാവധി ഇളവുകള്‍ നല്‍കുമെന്നും അമരീന്ദര്‍ സിങ് അറിയിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത എല്ലായിടങ്ങളിലും കടകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്