ദേശീയം

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 11,000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 639 പേര്‍ക്ക്;  ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 639 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 11,224 ആയി. ചെന്നൈയില്‍ മാത്രം ഇന്ന് 480 പേര്‍ കോവിഡ് ബാധിതരായി. ഇതോടെ 6,750 രോഗബാധിതരാണ് ചെന്നൈയില്‍ മാത്രമുള്ളത്. 

ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനില്‍ വ്യാഴാഴ്ചയാണ് ഇവര്‍ ചെന്നൈയിലെത്തിയത്. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവാണുള്ളത്. 

തേനി, തെങ്കാശി, തിരുനെല്‍വേലി ജില്ലകളില്‍ രോഗ ബാധിതര്‍ കൂടുകയാണ്. അതേസമയം കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളില്‍ പുതിയ രോഗികളില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്