ദേശീയം

രോഗപ്പകര്‍ച്ചയില്‍ വന്‍വര്‍ധന ; 24 മണിക്കൂറിനിടെ  4987 പേര്‍ക്ക് കോവിഡ് ; 120 മരണം ; രോഗബാധിതരുടെ എണ്ണം 90,000 കടന്നു, മരണസംഖ്യ  2872

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗപ്പകര്‍ച്ചയില്‍ വന്‍വര്‍ധന. 24 മണിക്കൂറിനിടെ 4987 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസം രോഗം ബാധിക്കുന്നവരിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇന്നലെ സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 90,000 കടന്നു.

ആകെ രോഗികളുടെ എണ്ണം 90,927 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 120 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2872 ആയി.

കോവിഡ് ബാധിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്. 1135 പേര്‍. മഹാരാഷ്ട്രയില്‍ ആയിരത്തിന് മുകളില്‍ ദിവസവും രോഗബാധ സ്ഥിരീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം രോഗബാധിതരായി അതീവഗുരുതരാവസ്ഥയില്‍ രാജ്യത്ത് മൂന്നുശതമാനം പേര്‍ മാത്രമേയുള്ളൂവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്