ദേശീയം

കൊറോണ പടര്‍ത്താനെത്തിയ 'ചൈനക്കാരികള്‍'; മണിപ്പൂര്‍ യുവതികളെ മര്‍ദ്ദിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് പടര്‍ത്താനെത്തിയവരെന്ന് ആരോപിച്ച് മണിപ്പൂര്‍ സ്വദേശിനികളായ യുവതികള്‍ക്ക് മര്‍ദ്ദനമേറ്റു. കോയമ്പത്തൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വിഘ്‌നേഷ് (27) എന്ന ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചൈനയില്‍ നിന്ന് കൊറോണ പടര്‍ത്താനായി എത്തിയവരാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമേറ്റതെന്ന് യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മണിപ്പൂര്‍ സ്വദേശികളായ 21കാരിയായ ജന്നി, 23കാരിയായ മരിയ എന്നീ യുവതികളാണ് പരാതി നല്‍കിയത്.

കോയമ്പത്തൂരിലെ അഴകേശന്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ വിഘ്‌നേഷ് തടഞ്ഞു നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു. കോവിഡ് പടര്‍ത്താന്‍ ചൈനയില്‍ നിന്നെത്തിയവരാണെന്നും ചൈനയിലേക്ക് മടങ്ങി പോകണം എന്ന് അയാള്‍ ആവശ്യപ്പെട്ടു. 

തങ്ങള്‍ മണിപ്പൂര്‍ സ്വദേശികളാണെന്നും മണിപ്പൂര്‍ ഇന്ത്യയിലാണെന്നും തങ്ങള്‍ പറഞ്ഞുവെന്നും യുവതികള്‍ വ്യക്തമാക്കി. എന്നാല്‍ കൊറോണ പടര്‍ത്തുന്നവര്‍ എന്ന് ആക്രോശിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും യുവതികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി