ദേശീയം

നാലാമതും പെണ്‍കുഞ്ഞ് ; നാലുദിവസം പ്രായമുള്ള കുഞ്ഞിന് എരിക്കിന്‍പാല്‍ നല്‍കി കൊന്നു ; അച്ഛനും അമ്മൂമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മധുര : നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റിലായി. മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അച്ഛന്‍ തവമണി(33), അമ്മ പാണ്ടിയമ്മാള്‍ ( 57 ) എന്നിവരാണ് അറസ്റ്റിലായത്. 

നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസംതൃപ്തരായിരുന്നു ഇവര്‍. കുട്ടിയുടെ അമ്മ ചിത്ര ഇല്ലാത്ത തക്കം നോക്കി ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. എരിക്കിന്‍ പാല്‍ നല്‍കിയാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയത്.

തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വൈഗ നദിക്കരയില്‍ മറവുചെയ്യുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നി വില്ലേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. 

ഉറക്കത്തിനിടെ കുട്ടി മരിക്കുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ തെളിഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍