ദേശീയം

സംസ്‌കാരം നടത്താൻ മൃതദേഹം അന്വേഷിച്ചപ്പോൾ കാണാനില്ല, മരിച്ചയാൾക്ക് കോവിഡ് ലക്ഷണങ്ങളും; ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് രോഗ ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായതായി പരാതി. മുംബൈയിൽ ഉമര്‍ ഫറൂഖ് ഷെയ്ക്ക് എന്ന 29കാരന്റെ മൃതദേഹമാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

മെയ് 9നാണ് കോവിഡ് ലക്ഷണങ്ങളോടെ ഉമര്‍ വീട്ടില്‍ മരിക്കുന്നത്. കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന പൊലീസ് നിർദേശമനുസരിച്ചാണ് മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം കൊണ്ടു പോവാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് അറിയുന്നത്.

മൃതദേഹത്തിൽ തിരിച്ചറിയല്‍ ടാഗ് അണിയിക്കാതിരുന്നതും കൃത്യമായ വിവരങ്ങള്‍ പറയാതെ മൃതദേഹം കൈമാറിയതുമാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്