ദേശീയം

സി​ഗരറ്റ് കത്തിച്ചു നൽകിയില്ല; 15 വയസുകാരനെ അമ്മാവൻ കുത്തി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: സിഗരറ്റ് കത്തിച്ചു നല്‍കാത്തതിൽ പ്രകോപിതനായി 15 വയസുകാരനെ അമ്മാവൻ കുത്തി പരിക്കേൽപ്പിച്ചു. കുട്ടിയുടെ അമ്മാവനായ മണികണ്ഠനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം. 

ഇരുഗൂര്‍ സ്വദേശി കൃഷ്ണമണിയുടെ മകന്‍ യോഗേഷിനാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം രാത്രി മണികണ്ഠന്റെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ യോഗേഷിനോട് മണികണ്ഠന്‍ സിഗരറ്റ് കത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യോഗേഷ് സിഗരറ്റ് കത്തിച്ച് നല്‍കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ഇങ്ങനെ ആവശ്യപ്പെട്ടതിന് കുട്ടി അമ്മാവനോട് കയര്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മണികണ്ഠന്‍ കത്തി കൊണ്ട് കുട്ടിയെ കുത്തിയത്. 

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് യോഗേഷിന്റെ പിതാവ് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല