ദേശീയം

കർഷക സ്ത്രീയെ 'റാസ്കൽ' എന്ന് വിളിച്ചു; കർണാടക നിയമ മന്ത്രിയെ പരസ്യമായി ശാസിച്ച് യെദ്യൂരപ്പ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്



ബംഗളൂരു: കർഷക സ്ത്രീയെ അധിക്ഷേപിച്ച കർണാടക നിയമ മന്ത്രി മധു സ്വാമിയെ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ. കർഷക സ്ത്രീക്ക് നേരെ മന്ത്രി ആക്രോശിച്ച സംഭവം ഏറെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പരസ്യ ശാസനയുമായി രംഗത്തെത്തിയത്. 

കർണാടകയിലെ കോലാറിലാണ് സംഭവം. ജലസേചന വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി മധു സ്വാമി കോറമംഗള- ചല്ലാഗാട്ട മേഖലയിൽ പരിശോധന നടത്തുന്നതിനിടെയൊണ് കർഷക സ്ത്രീയെ മന്ത്രി ആധിക്ഷേപിച്ചത്. 1022 ഏക്കർ ഭൂമിയിലെ കൈയേറ്റത്തെക്കുറിച്ച് ചോദിക്കുമ്പോഴാണ് മന്ത്രി പ്രകോപിതനായത്. 

'വായടക്കൂ റാസ്‌കൽ, നിങ്ങൾക്കെന്നോട് ഉത്തരവിടാൻ പറ്റില്ല, വേണമെങ്കിൽ അപേക്ഷിക്കൂ' എന്ന് പറഞ്ഞ് മന്ത്രി സ്ത്രീക്ക് നേരെ തട്ടിക്കയറി. സ്ത്രീയെ പിടിച്ചു മാറ്റാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലൂടെ പുറത്തു വന്നു. ഇതോടെ സംഭവത്തിൽ മന്ത്രിക്കെതിരെ വ്യാപക വിമർശനം ഉയർന്നു.

ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ മധു സ്വാമിയെ പരസ്യമായി ശാസിച്ചത്. 'മധു സ്വാമിയുടെ പെരുമാറ്റം ശരിയായില്ല, ഒരു സ്ത്രീയോട് ഇത്ര അപമര്യാദയായി പെരുമാറാൻ പാടില്ലായിരുന്നു. കർഷക സ്ത്രീയോട് താൻ സംസാരിക്കും, ഇനി ഒരിക്കലും ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു വരുത്തും'- മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

അതേസമയം, സ്ത്രീയെ വേദനിപ്പിച്ചെങ്കിൽ അവരോട് ക്ഷമ ചോദിക്കുമെന്ന് മധു സ്വാമി വ്യക്തമാക്കി. 'ഗ്രാമങ്ങളിലേക്ക് ഞങ്ങൾ പോകുന്നത് അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനാണ്. എന്നാൽ അവർ ഞങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. അവർ ഞങ്ങളോട് പരിധിവിട്ട് പെരുമാറി'- മധു സ്വാമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്