ദേശീയം

വളര്‍ത്തുപട്ടിയെ ക്രൂരമായി മര്‍ദിച്ചു, കോണിപ്പടിയില്‍ വച്ച് കെട്ടിത്തൂക്കി കൊന്നു; മൂന്നുപേര്‍ക്കെതിരെ കേസ്, പ്രതികള്‍ ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കടിച്ചതിനെ ചൊല്ലി വീട്ടുടമസ്ഥനുമായുളള തര്‍ക്കത്തിന് ഒടുവില്‍ മൂന്നുപേര്‍ ചേര്‍ന്ന് വളര്‍ത്തുപട്ടിയെ കെട്ടിത്തൂക്കി കൊന്നു. സംഭവത്തില്‍ വീട്ടുടമസ്ഥന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശ് ഭോപ്പാലിലെ ബാലാജി നഗറിലാണ് സംഭവം. വളര്‍ത്തുപട്ടി കടിച്ചതിനെ ചൊല്ലി വീട്ടുടമസ്ഥനുമായുളള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം. പേവിഷബാധയ്‌ക്കെതിരെ പട്ടിക്ക് വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊളളാന്‍ തയ്യാറായില്ല.പ്രതിയും രണ്ടു കൂട്ടാളികളും ചേര്‍ന്ന് പട്ടിയെ കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.

പട്ടി കടിച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ പ്രതിയും കൂട്ടാളികളും വീട്ടില്‍ അതിക്രമിച്ചു കയറി. തുടര്‍ന്ന് വീട്ടിനുളളില്‍ ചങ്ങലയ്ക്ക് ഇട്ടിരുന്ന പട്ടിയെ ക്രൂരമായ മര്‍ദിച്ചു. തുടര്‍ന്ന് കോണിപ്പടിയില്‍ വച്ച് പട്ടിയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. 

സംഭവത്തില്‍ വീട്ടുടമസ്ഥന്‍ നല്‍കിയ പരാതിയിലാണ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, മൃഗങ്ങളോടുളള ക്രൂരത എന്നി വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു