ദേശീയം

ശിവസേന നേതാവ് വെടിയേറ്റു മരിച്ചു ; അനുയായികള്‍ ആശുപത്രി അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന രാംപൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് അനുരാഗ് ശര്‍മ്മ (40) യാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. അടിയന്തിര ചികില്‍സ നല്‍കിയില്ലെന്ന് ആരോപിച്ച് ശര്‍മ്മയുടെ അനുയായികള്‍ ആശുപത്രി അടിച്ചു തകര്‍ത്തു.

ബുധനാഴ്ച രാത്രി മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് അജ്ഞാതര്‍ ശര്‍മ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ശര്‍മ്മയുടെ പിന്നിലാണ് വെടിയേറ്റത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് രാംപൂര്‍ പൊലീസ് സൂപ്രണ്ട് ഷാഗുണ്‍ ഗൗതം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

അതിനിടെ അനുരാഗ് ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അടിയന്തിര ചികില്‍സ ലഭിച്ചില്ലെന്ന് അനുയായികള്‍ കുറ്റപ്പെടുത്തി. ആശുപത്രിയില്‍ വേണ്ടത്ര സ്റ്റാഫ് ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശര്‍മ്മയുടെ മരണത്തിന് കാരണം എന്നാരോപിച്ച് അനുയായികള്‍ ആശുപത്രിക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു