ദേശീയം

ഉംപുണ്‍ ചുഴലിക്കാറ്റിന് പിന്നാലെ ഉഷ്ണതരംഗവും ; താപനില 48 ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് ; കൊടുംചൂടില്‍ ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ വന്‍ നാശം വിതച്ച ഉംപുണ്‍ ചുഴലിക്കാറ്റ് പിന്‍വാങ്ങുന്നതിന് പിന്നാലെ, രാജ്യത്ത് ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഉംപുണ്‍ പ്രഭാവത്തിലാണ് രാജ്യത്ത് ഉഷ്ണതരംഗത്തിന് വഴിയൊരുങ്ങിയത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, വടക്കന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ 48 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. പാലം മേഖലയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 44.1 ഡിഗ്രി സെല്‍ഷ്യസാണ്. വിജയവാഡയില്‍ 46 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ, മധ്യപ്രദേശ്,  ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും, രായലസീമ,മഹാരാഷ്ട്രയിലെ വിദര്‍ഭ, ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്