ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 2940 പേര്‍ക്ക് കോവിഡ്;  ഏറ്റവും വലിയ വര്‍ധന; വൈറസ് ബാധിതര്‍ 45,000ത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. 2940 പേരാണ് വൈറസ് ബാധിതര്‍. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 44,582 ആയി. രാജ്യത്ത് ഇന്ന ആറായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ പകുതിപേരും മഹാരാഷ്ട്രയിലാണ്. ഇന്ന് 148 പേരാണ് മരിച്ചത്. 

ധാരാവിയില്‍ ഇന്ന് 53 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ മാത്രം 1478 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 57 ആയി. 

കോവിഡ് വ്യാപനം തുടരുന്നതിനിടെ, പൊലീസുകാരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതില്‍ മഹാരാഷ്ട്രയില്‍ ആശങ്ക വര്‍ധിക്കുന്നു. 48 മണിക്കൂറിനിടെ 278 പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം മഹാരാഷ്ട്രയില്‍ 1700ലേക്ക് അടുക്കുന്നു. 1666 പേര്‍ക്കാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരില്‍ 1177 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 473 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. 16 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 41642 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2345 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11726 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 1454 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 24 മണിക്കൂറിനിടെ 64പേര്‍ക്കാണ് മരണം സംഭവിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ