ദേശീയം

കോവിഡ് വ്യാപനം: ഹിമാചല്‍ പ്രദേശ് രണ്ടു ജില്ലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ഷിംല: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശ് രണ്ടു ജില്ലകളില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഹമീര്‍പൂര്‍, സോളന്‍ എന്നി ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു ജില്ലകളില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അനുമതി നല്‍കി.

നിലവില്‍ മലയോര സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ 214 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇതില്‍ 63 പേര്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ അഞ്ചുപേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചത്. ഹിമാചല്‍ പ്രദേശില്‍ 12 ജില്ലകളാണ് ഉളളത്. ഇതില്‍ ഹമീര്‍പൂര്‍ ജില്ലയിലാണ് നാലിലൊന്ന് കോവിഡ് കേസുകളും.

വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുന്നതിനിടെയാണ് ഹിമാചല്‍ പ്രദേശ് നിരീക്ഷണം ശക്തമായി തുടരാന്‍ തന്നെ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ