ദേശീയം

തമിഴ്നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 646 പേർക്ക്; ഒൻപത് പേർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച കോവിഡ് 19 ബാധിച്ച് മരിച്ചത് ഒൻപത് പേർ. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത ആകെ മരണം 127 ആയി.

24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് തമിഴ്നാട്ടിൽ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 509 പേർക്കാണ് ചെന്നൈയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 12 വയസില്‍ താഴെയുള്ള 1088 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 17,728 ആയി. ഇവരില്‍ 11640 പേരും ചെന്നൈയില്‍ ഉള്ളവരാണ്. 8256 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 54 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തിയവരാണ്. 611 പേര്‍ ചൊവ്വാഴ്ച രോഗ മുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം ഇതോടെ 9342 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്