ദേശീയം

കര്‍ണാടകയില്‍ മാളുകളും തീയേറ്ററുകളും ജൂണ്‍ ഒന്നിന് തുറക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മെയ് 31 ന് ശേഷം മാളുകളും തീയേറ്ററുകളും ഹോട്ടലുകളും തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. നാലാംഘട്ട ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കെ കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുന്നു എന്നതു കൂടി കണക്കിലെടുത്താവും തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് ഉദ്യോഗസ്ഥര്‍ വിശദമാക്കി. അതേസമയം ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാവും ലോക്ക്ഡൗണ്‍ നീട്ടുക.

ജൂണ്‍ ഒന്നിന് ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങളും തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ മുെ്രെസ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ മറ്റ് ആരാധാനാലയങ്ങള്‍ക്കും ബാധകമാവുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും ജൂണ്‍ ഒന്നിനു തന്നെ തുറക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക. അതേസമയം ഉത്സവങ്ങള്‍ അനുവദനീയമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോവിഡ് 19 വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നാംഘട്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിച്ചെങ്കിലും അത് മെയ് മൂന്നുവരെ നീട്ടുകയായിരുന്നു. മെയ് മൂന്നിന് വീണ്ടും മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി. മൂന്നാമത്തെ ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിച്ചെങ്കിലും ഇളവുകള്‍ അനുവദിച്ചു കൊണ്ട് നാലാമത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.മെയ് 31നാണ് നാലാമത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ