ദേശീയം

സാനിറ്ററി നാപ്കിനില്‍ ഉദ്ധവ് താക്കറെയുടെ മകന്റെ ചിത്രം; വിവാദം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാനത്തെ ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയുടെ ചിത്രം പതിച്ച് സാനിറ്ററി നാപ്കിന്‍ പാക്കറ്റുകള്‍ വിതരണം ചെയ്തതായി ആരോപണം. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് സന്ദീപ് ദേശ്പാണ്ഡെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

500ഓളം സാനിറ്ററി പാഡുകളുടെ പായ്ക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി സന്ദീപ് ആരോപിച്ചു. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് ഇയാള്‍ ആരോപണം ഉന്നയിച്ചത്. ആദിത്യ താക്കറെയുടെ ചിത്രങ്ങള്‍ പതിച്ച നാപ്കിന്‍ പാക്കറ്റുകളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.

കൊളാബ നിയോജക മണ്ഡലത്തിലാണ് ഈ നാപ്കിന്‍ പായ്ക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. ശിവസേനയുടെ യുവ സംഘടനയായ യുവതി- യുവ സേനയുടെ നേതൃത്വത്തിലായിരുന്നു നാപ്കിനുകള്‍ വിതരണം ചെയ്തതെന്നും സന്ദീപ് ആരോപിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പലയിടങ്ങളിലും ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരുന്നതിനാല്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇതോടെയാണ് യുവ സേന നാപ്കിന്‍ വിതരണവുമായി രംഗത്തെത്തിയത്. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി