ദേശീയം

മുതലയുടെ വായില്‍ അകപ്പെട്ടു;  കല്ലെറിഞ്ഞ് രക്ഷപ്പെടുത്തി കുട്ടിക്കൂട്ടം; 51 കാരിക്ക് പുതുജീവന്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഒരുകൂട്ടം കുട്ടികളുടെ ധൈര്യം 51കാരിക്ക് നല്‍കിയത് പുതുജീവന്‍. മുതലയുടെ ആക്രമണത്തില്‍ നിന്നാണ് കുട്ടികള്‍ സ്ത്രീയെ സാഹസികമായി രക്ഷിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സ്ത്രീ മുതലയുടെ വായില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

51കാരിയായ സ്വരൂപി ബായിയാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈ നഷ്ടമായെങ്കിലും ജീവന്‍ തിരികെ ലഭിച്ചു.

ശിവപുരി ജില്ലയിലെ അമോല ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. തണ്ണിമത്തന്‍ പറിക്കാനായി സിന്ധ് നദിക്കരികിലുള്ള ചെറിയ ഫാമിലെത്തിയ ഇവര്‍ ദാഹിച്ചപ്പോള്‍ വെള്ളമെടുക്കാന്‍ നദിക്കരയിലേക്ക് പോകുകയായിരുന്നു. നദിക്കരയില്‍ നിന്ന് പാത്രത്തില്‍ വെള്ളമെടുക്കാനായി കുനിഞ്ഞപ്പോഴാണ് മുതല ഇവരുടെ കൈയില്‍ കടിച്ചത്.

ഇടത് കൈയില്‍ കടിച്ച മുതല സ്വരൂപിയെ വെള്ളത്തിലേക്ക് വലിച്ച് താഴ്ത്താന്‍ ശ്രമിച്ചു. വലത് കൈകൊണ്ട് മുതലയുടെ കണ്ണുകളില്‍ നിരന്തരം അടിച്ച് സ്വരൂപി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. അതിനിടെ സ്വരൂപിയുടെ 21കാരനായ മകന്‍ ഓംകാര്‍ ഓടിയെത്തി ഒരു വടിയെടുത്ത് മുതലയെ അടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അപ്പോഴും മുതല സ്വരൂപിയെ വെള്ളത്തിലേക്ക് കൂടുതല്‍ വലിച്ച് താഴ്ത്താനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് തൊട്ടടുത്ത് കളിച്ചു കൊണ്ടിരുന്ന ഒരുകൂട്ടം കുട്ടികള്‍ ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയത്. കുട്ടികള്‍ മുതലയ്ക്ക് നേരെ തുടരെ തുടരെ കല്ലുകള്‍ എറിഞ്ഞ് അതിനെ തുരത്തി. ഒടുവില്‍ സ്വരൂപിയുടെ ഇടതു കൈ കടിച്ചെടുത്ത് മുതല വെള്ളത്തിലേക്ക് പിന്‍മാറുകയായിരുന്നു. പരിക്കേറ്റ സ്വരൂപി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി