ദേശീയം

പഞ്ചാബും പശ്ചിമബംഗാളും കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തീവ്രബാധിത മേഖലകള്‍ ഒഴികെയുളള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആവശ്യമായ ഇളവുകള്‍ അനുവദിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി.

പഞ്ചാബിന്റെ ചുവടുപിടിച്ച് പശ്ചിമ ബംഗാളും ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 15 വരെയാണ് നീട്ടിയത്. തീവ്രബാധിത മേഖലകള്‍ ഒഴികെയുളള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ എട്ടുമുതല്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നത് ഉള്‍പ്പെടെ ഉപാധികളോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തീവ്രബാധിത മേഖലകള്‍ ഒഴികെയുളള മറ്റു പ്രദേശങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളളതാണ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖ.നാളെ നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കേ, ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ ഉദ്ദേശിച്ചുളളതാണ് മാര്‍ഗനിര്‍ദേശം. തീവ്രബാധിത മേഖലകളില്‍ മാത്രമായി ലോക്ക്ഡൗണ്‍ ചുരുക്കി. മറ്റിടങ്ങളില്‍ ഉപാധികളോടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ആരാധനാലയങ്ങളും ജൂണ്‍ എട്ടുമുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്