ന്യൂഡൽഹി: കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ജർമനിയെ മറികടന്നു. അമേരിക്ക (18,19,797), ബ്രസീൽ (5,01,985), റഷ്യ (4,05,843), സ്പെയിൻ (2,86,308), ബ്രിട്ടൻ (2,74,762), ഇറ്റലി (2,32,664), ഫ്രാൻസ് (1,88,625) എന്നീ രാജ്യങ്ങളാണ് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ശനിയാഴ്ചത്തെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 1,86,371 രോഗികളാണുള്ളത്. 5,269 പേർ രോഗം ബാധിച്ച് മരിച്ചുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം 8000ലധികം രോഗികൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.
ജർമ്മനിയിൽ 1,83,370 ലക്ഷം രോഗികളാണുള്ളത്. 8602 പേർ ഇവിടെ മരിച്ചു. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കു തൊട്ടുമുന്നിൽ ഇപ്പോൾ ഫ്രാൻസാണ്. നിലവിലെ രോഗവ്യാപനം തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ഫ്രാൻസിനെ പിന്നിലാക്കി ഏഴാം സ്ഥാനത്തേക്കു കയറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ