ദേശീയം

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ചത് 1,149 പേര്‍ക്ക്; മരണം 13

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യത്ത് ഏറ്റവമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. അവിടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,149 ആണ്.
ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി.

13 പേരാണ് ഇന്ന് മാത്രം തമിഴ് നാട്ടില്‍ മരിച്ചത്. ഇതേതുടര്‍ന്ന് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 173 ആയി. തമിഴ്‌നാടിന് പുറമെ ഡല്‍ഹിയിലും ഇന്ന് ആയിരത്തിന് മുകളില്‍ ആളുകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് രാജ്യം പതിയെ പഴയ അവസ്ഥയിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സമയത്ത് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ആളുകള്‍ തിരികെ വരുന്നതും രോഗാബാധ വര്‍ധിപ്പിക്കുമെന്നാണ് സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം