ദേശീയം

മദ്യലഹരിയില്‍ മലദ്വാരം വഴി ഗ്ലാസ് ബോട്ടില്‍ കയറ്റിയെന്ന് 29കാരന്‍; വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 29കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. വയറിനകത്ത് കണ്ടെത്തിയ പൊട്ടാത്ത ഗ്ലാസ് ബോട്ടില്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.

തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ 29കാരനാണ് ശസ്ത്രക്രിയ നടത്തിയത്. പരിശോധനയില്‍ വയറിനകത്ത് പൊട്ടാത്ത ഗ്ലാസ് ബോട്ടില്‍ കണ്ടെത്തുകയായിരുന്നു.

അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു യുവാവ്. പിന്നീട് ഡോക്ടര്‍മാര്‍ കാര്യം ചോദിച്ചപ്പോള്‍ വിവരം പറഞ്ഞു. മദ്യലഹരിയില്‍ മലദ്വാരം വഴി ബോട്ടില്‍ അകത്തു കടത്തിയതായി യുവാവ് പറയുകയായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഗ്ലാസ് ബോട്ടില്‍ പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്