ദേശീയം

മൂട്ടശല്യം ഒഴിവാക്കാന്‍ കിടക്കയില്‍ ഗുളിക വച്ചു, പുക ശ്വസിച്ച അമ്മയും മകളും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: മൂട്ടയെ കൊല്ലാന്‍ വച്ച ഗുളികയുടെ പുക ശ്വസിച്ച് 70കാരിയായ സ്ത്രീയും 40വയസുള്ള മകളും മരിച്ചു. പ്രേംകുമാരിയും മകള്‍ അനുരാധയുമാണ് മരിച്ചത്. പ്രേംകുമാരിയുടെ ഭര്‍ത്താവ് പുകശ്വസിച്ച് ശ്വാസതടസ്സം അനഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലാണ്. 

രണ്ട് ദിവസം മുന്‍പാണ് അനുരാധയുടെ ഭര്‍ത്താവും മകനും ചേര്‍ന്ന് കട്ടിലില്‍ ഗുളിക വച്ചശേഷം വാതില്‍ പുറത്തുനിന്ന് അടച്ചിട്ടത്. വെള്ളിയാഴ്ച രാത്രി അടുത്ത മുറിയില്‍ കിടന്നുറങ്ങിയ പ്രേംകുമാരിയെയും അനുരാധയെയും ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്