ദേശീയം

ഇന്ന് വോട്ടെടുപ്പ്; 11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് ഇന്ന്. 11 സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പുരിലെ 2 മണ്ഡലങ്ങളിലും ബിഹാറിലെ വാല്മീകി നഗർ ലോക്സഭാ മണ്ഡലത്തിലും ഈ മാസം ഏഴിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 10ന്.  

മധ്യപ്രദേശിൽ 28 സീറ്റുകളിലേക്കും ഗുജറാത്തിൽ എട്ട് സീറ്റുകളിലേക്കും, ഉത്തർപ്രദേശിൽ ഏഴ് സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. കർണാടക, ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ്, ഒഡീഷ എന്നിവിടങ്ങളിൽ രണ്ട് വീതം സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഒരു നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പുണ്ട്. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലായി ആകെ 63 നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവുണ്ടെങ്കിലും നിലവിൽ 56 ഇടത്ത് മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  കേരളം, തമിഴ്നാട്, ബംഗാൾ, അസം എന്നിവിടങ്ങളിലെ 7 സീറ്റുകളിൽ വരുന്ന വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്