ദേശീയം

പ്രാഥമിക കര്‍മത്തിനായി വെളിയിടത്തിലേക്ക് ഇറങ്ങി; ബലാത്സംഗ ശ്രമം; യുവതിക്ക് കാഴ്ച നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

പൂനെ: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ യുവതിക്ക് കാഴ്ച നഷ്ടമായി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കാര്‍ഷകതൊഴിലാളിയാണ് അതിക്രമത്തിനിരയായ യുവതി. ചൊവ്വാഴ്ച രാത്രി പ്രാഥമിക കര്‍മം നിര്‍വഹിക്കാനായി വീടിന് പുറത്തിറങ്ങയപ്പോള്‍ അജ്ഞാതസംഘം അതിക്രമിക്കുകയായിരുന്നു. ഇത് ചെറുത്തതോടെ യുവതിയെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. 

അജ്ഞാതസംഘത്തിന്റെ അതിക്രമത്തില്‍ നിന്നും യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടമായതായും മറ്റേ കണ്ണിന് സാരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു