ദേശീയം

സാധാരണക്കാര്‍ കോവിഡ് വാക്‌സിനായി 2022 വരെ കാത്തിരിക്കണം, മരുന്നെത്തിയാലും വൈറസ് ഇല്ലാതാകില്ല: എയിംസ് ഡയറക്ടര്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാധാരണ ആളികള്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കാന്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യന്‍ വിപണിയില്‍ കോവിഡ് വാക്‌സിന്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നായി മാറാന്‍ ഒരു വര്‍ഷത്തിലേറെ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഡോ. രണ്‍ദീപ്. 

' നമ്മുടെ രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ്. ഫഌ വാക്‌സിന്‍ ഒക്കെ ലഭിക്കുന്നതുപോലെ കോവിഡ് പ്രതിരോധമരുന്ന് വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന രീതിയില്‍ എത്തിക്കാന്‍ നമുക്ക് സമയം ആവശ്യമാണ്', അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ ലഭ്യമയാല്‍ ആദ്യത്തെ ലക്ഷ്യം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും മരുന്ന് എത്തിക്കാനായിരിക്കുമെന്നും രണ്‍ദീപ് പറഞ്ഞു. ' വേണ്ടത്ര സിറിഞ്ചും നീഡിലുകളും ഉറപ്പാക്കി ഉള്‍പ്രദേശങ്ങളില്‍ വരെ തടസ്സമില്ലാതെ വാക്‌സിന്‍ വിതരണം ഉറപ്പാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യ വാക്‌സിന്‍ വിതരണം ചെയ്തതിന് ശേഷം കുടുതല്‍ മെച്ചപ്പെട്ട മറ്റൊരു വാക്‌സിന്‍ എത്തിയാല്‍ അതിന്റെ സ്ഥാനനിര്‍ണ്ണയമായിരിക്കും മറ്റൊരു വെല്ലുവിളിയെന്നും ഡോക്ടര്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആര്‍ക്ക് ഏത് വാക്‌സിന്‍ആണ് നല്‍കേണ്ടതെന്ന് നിശ്ചയിക്കണം കോഴ്‌സ് കറക്ഷന്‍ എത്തരത്തില്‍ സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കണം. മുന്നോട്ടുപോകുമ്പോള്‍ ഇത്തരം പല കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യമായാലും കൊറോണ വൈറസ് ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം