ദേശീയം

ഒൻപത് സീറ്റ് ജയിച്ചാൽ ബിജെപിക്ക് തുടരാം; മധ്യപ്രദേശിൽ ഇന്ന് നിർണാ‌യകം 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. നിലവിൽ 109 സീറ്റുള്ള ബിജെപിക്ക് ഭരണം നിലനിറുത്താൻ ഒൻപത് സീറ്റുകൂടിയാണ് വേണ്ടത്. 28 സീറ്റുകളിലെ ഫലമാണ് ഇന്ന് കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാൻ സർക്കാർ വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറിയത്. കഴിഞ്ഞ മാസം മറ്റൊരു കോൺ​ഗ്രസ് എംഎൽഎ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 83 എംഎൽഎമാരായി.  

എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് മധ്യപ്രദേ‌ശിൽ എൻഡിഎ 16 മുതൽ 18 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് പത്ത് മുതൽ 12 സീറ്റുകൾ വരെ സ്വന്തമാക്കും. മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ