ദേശീയം

വീട്ടുകാര്‍ പഠിക്കാനായി നിര്‍ബന്ധിച്ചു; തട്ടിക്കൊണ്ടുപോകല്‍ നാടകം; 16 കാരന്‍ ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപ; തിരുപ്പതിയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: വീട്ടുകാരില്‍ നിന്ന് പണം തട്ടിയെടുക്കാനായി തട്ടിക്കൊണ്ടുപോയെന്ന് വ്യജആരോപണം ഉന്നയിച്ച് 16കാരന്‍ അറസ്റ്റില്‍, ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നാണ് ആണ്‍കുട്ടി പിടിയിലായത്.

പതിനാറുകാരന്റെ പിതാവ് ടെക്‌സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമായണ്.വീട്ടില്‍ നിന്ന് ഫോട്ടോകോപ്പി എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഇറങ്ങിയത്. തുടര്‍ന്ന് ബസില്‍ കയറി തിരുപ്പതിയിലെത്തി മുറിയെടുക്കുകയായിരുന്നു. 

കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ ശനിയാഴ്ച രാവിലെ കുട്ടിയുടെ പിതാവിന്റെ വാട്‌സാപ്പില്‍ അര്‍ധ നഗ്നമായ രീതിയില്‍ പതിനാറുകാരന്റെ കൈ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ലഭിച്ചു. കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം രൂപ അവശ്യപ്പെടുകയും ചെയ്തു.

കുട്ടിയുടെ ഫോട്ടോയും ഫോണ്‍നമ്പറും രക്ഷിതാക്കള്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തിരുപ്പതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകായിരുന്നു. വീട്ടുകാരില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു കുട്ടിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ വീട്ടുകാര്‍ പഠിക്കാനായി നിരന്തരം നിര്‍ബന്ധിക്കുമായിരുന്നു. പഠിക്കാന്‍ കുട്ടിക്ക് താത്പര്യമില്ലായിരുന്നു. സിനിമ കണ്ട് പ്രചോദനമായാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍