ദേശീയം

രോഗം ബാധ കയറിയതു മൂലം; ഒഴിപ്പിക്കാനെത്തിയ മന്ത്രവാദി യുവതിയെ ബലാത്സംഗം ചെയ്തു; ജീവപര്യന്തം തടവു ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ലളിത്പുര്‍ (യുപി): ബാധ ഒഴിപ്പിക്കാനെത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിക്ക് ജീവപര്യന്തം തടവു ശിക്ഷ. രാഹുല്‍ പ്രജാപതി എന്നയാള്‍ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 

2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രോഗം വന്നു കിടപ്പിലായ യുവതിയെ ചികിത്സിക്കാന്‍ മന്ത്രവാദി എത്തുകയായിരുന്നു. ബാധ കയറിയതു മൂലമാണ് അസുഖം എന്നാണ് ഇയള്‍ ഇവരെ വിശ്വസിപ്പിച്ചത്.

ഒരു ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ തൊട്ടടുത്തുള്ള തട്ടുകടയിലേക്കു കൊണ്ടുപോയി. ഇവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. 

കേസില്‍ പ്രജാപതി കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും വിധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്