ദേശീയം

ജനവിധി ആര്‍ജെഡിക്കൊപ്പം, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎയ്‌ക്കൊപ്പം നിന്നു; തേജസ്വി യാദവ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ജനവിധി തങ്ങള്‍ക്കൊപ്പമായിരുന്നു, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന് തേജസ്വി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ആര്‍ജെഡിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ തേജസ്വി, ബിഹാറില്‍ ജനവിധി അട്ടിമറിക്കപ്പെടുന്നത് ആദ്യമായല്ലെന്നും ചൂണ്ടിക്കാട്ടി. 2015ല്‍ മഹാസഖ്യം രൂപീകരിച്ചു. ഞങ്ങള്‍ക്ക് അനുകൂലാമായാണ് വോട്ട് കിട്ടിയത്. പക്ഷേ ബിജെപി പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുത്തു'- തേജസ്വി പറഞ്ഞു. 

'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും പണവും മസില്‍ പവറും ഉപയോഗിച്ചു. പക്ഷേ ഈ 31കാരനെ തടയാനായില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതില്‍ നിന്ന് ആര്‍ജെഡിയെ തടയാനായില്ല.'-തേജസ്വി പറഞ്ഞു. 

'നിതീഷ് കുമാറിന്റെ തിളക്കം എവിടെപ്പോയെന്ന് നോക്കു. അദ്ദേഹം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമായിരിക്കും, പക്ഷേ ഞങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഇരിക്കുന്നത്.'- തേജസ്വി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു