ദേശീയം

ഇന്ത്യയില്‍ നിന്നുള്ള മീനില്‍ കൊറോണ വൈറസ് ; ചൈന ഇറക്കുമതി നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ബസു ഇന്റര്‍നാഷണലില്‍ നിന്നുള്ള ഇറക്കുമതിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മല്‍സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 

ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു. 

നേരത്തെ ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത മീനിലും കൊറോണ കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈന ഇറക്കുമതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ