ദേശീയം

ചികിത്സയിലുള്ളവരുടെ എണ്ണം അനുദിനം കുറയുന്നു, കോവിഡ് വ്യാപനത്തില്‍ ആശ്വാസം; ഇന്നലെ വൈറസ് ബാധിച്ചത് 44,878  പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഏതാനും ആഴ്ചകളായി രോഗബാധിതരേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വാസമായിട്ടുണ്ട്.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 547 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,28,688 ആയി.

നിലവില്‍ ചികിത്സയിലുള്ളവര്‍ 4,84,547 ആണ്. ഇന്നലത്തേക്കാള്‍ 4747 പേര്‍ കുറവാണിത്.

ഇതുവരെ രോഗമുക്തി  നേടിയത് 81,15,580 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പരിശോധിച്ചത് 12,31,01,739 സാംപിളുകള്‍. ഇന്നലെ മാത്രം 11,39,230 സാംപിളുകള്‍ പരിശോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു