ദേശീയം

മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി സംശയം; 37കാരിയായ കാമുകിയെ ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; 25കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 37കാരിയും 22 വയസുള്ള മകളുടെ അമ്മയുമായ സ്ത്രീയെ കാമുകന്‍ ബ്ലെയ്ഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊന്നു. തെലങ്കാനയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തന്റെ കാമുകി മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയത്തിന്റെ പുറത്താണ് യുവാവ് കൊല നടത്തിയത്. 

18 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച 37കാരി മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പരിചയപ്പെട്ട കുമാര്‍ എന്ന യുവാവാണ് ഇവരെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. ഹൈദരാബാദില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 

തെലങ്കാനയിലെ വാറങ്കലിലുള്ള ധര്‍മഗഡ്ഡ തണ്ട ഗ്രാമത്തിലാണ് മരിച്ച സ്ത്രീയുടെ സ്വന്തം വീട്. കാബ് ഡ്രൈവറായും ഇടയ്ക്ക് ജോലി ചെയ്യാറുള്ള ഇയാള്‍ കാറുമായി ഗ്രാമത്തിലെത്തി യുവതിയുമായി ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു. രാവിലെ 11 മണിക്കാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്. പിന്നീട് വൈകീട്ടോടെ തിരികെ സ്ത്രീയുടെ ഗ്രാമത്തിലേക്ക് മടങ്ങി. 

തിരികെ പോകുന്നതിനിടെ ഇയാള്‍ മദ്യം വാങ്ങുകയും പിന്നീട് ഇരുവരും ഹൈദരാബാദ്- വാറങ്കല്‍ ഹൈവേയില്‍ എത്തുകയും ചെയ്തു. ഇവിടെ വച്ച് കുമാര്‍ മദ്യപിച്ച ശേഷമാണ് 37കാരിയെ കഴുത്തറുത്ത് കൊന്നത്. തന്റെ സമ്മതമില്ലാതെ 37കാരി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി സംശയിച്ചായിരുന്നു യുവാവ് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയത്. 

രണ്ട് വര്‍ഷമായി തന്റെ അമ്മയ്ക്ക് പരിചയമുള്ള ആളാണ് കുമാര്‍ എന്ന മരിച്ച യുവതിയുടെ 22 കാരിയായ മകള്‍ വ്യക്തമാക്കി. ഇയാള്‍ അമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും മകള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി അമ്മ ഇയാളുമായി അടുപ്പം അവസാനിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം അമ്മയെ രാത്രിയായിട്ടും കണ്ടില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്