ദേശീയം

'അഞ്ചുവര്‍ഷം വരെ കഠിന തടവ്, ജാമ്യം കിട്ടില്ല, സഹായിയും കുടുങ്ങും'; ലൗ ജിഹാദിനെതിരെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലൗ ജിഹാദ് തടയുന്നതിന് കടുത്ത വ്യവസ്ഥകളോടെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കര്‍ണാടക, ഹരിയാന എന്നി സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് ലൗജിഹാദിനെതിരെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാരും പ്രഖ്യാപിച്ചത്.

ലൗ ജിഹാദിനെതിരെ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം വരെ കഠിന തടവ് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കും. കുറ്റക്കാരന് പുറമേ ലൗജിഹാദിന് സഹായം ചെയ്യുന്നവര്‍ക്കും സമാനമായ ശിക്ഷ നല്‍കും. വിവാഹത്തിന് സ്വമേധയാ മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കലക്ടറിന് അപേക്ഷ നല്‍കണം. ഒരു മാസം മുന്‍പ് നിര്‍ബന്ധമായും അപേക്ഷ നല്‍കണമെന്നും നരോട്ടം മിശ്ര പറഞ്ഞു.

നവംബര്‍ ആറിനാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ , ലൗ ജിഹാദിനെതിരെ നിയമം നിര്‍മ്മിക്കുന്ന കാര്യം സംസ്ഥാനം പരിഗണിച്ചുവരികയാണെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാരും സമാനമായ നിലപാട് സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്