ദേശീയം

ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍, കനത്ത ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരര്‍ ആസൂത്രണം ചെയ്ത വന്‍ ഭീകരാക്രമണ പദ്ധതി ഡല്‍ഹി പൊലീസ് തകര്‍ത്തു. രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന രണ്ട് ഭീകരരെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ പിടികൂടിയത്.സരൈ കാലെ ഖാനില്‍ നിന്ന് പിടികൂടിയ ഇവരെ ചോദ്യം ചെയ്തുവരികയാണ്. 

തിങ്കളാഴ്ച രാത്രി 10.15 ഓടെ  മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മു കശ്മീര്‍ നിവാസികളായ  ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. 

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഭീകരരെ പിടികൂടിയതിന് പിന്നാലെ ഡല്‍ഹിയില്‍ കനത്ത ജാഗ്രതയാണ്. വിവിധയിടങ്ങളില്‍ പരിശോധന നടത്തി. ഉത്സവസീസണില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ