ദേശീയം

തുടക്കത്തിലെ കല്ലുകടി; സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംനാള്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരി രാജിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. നിരവധി അഴിമതിക്കേസുകള്‍ നേരിടുന്ന ചൗധരിയെ വീണ്ടും മന്ത്രിസഭയില്‍ അംഗമാക്കിയതിന് എതിരെ ആര്‍ജെഡി രംഗത്തുവന്നിരുന്നു. 

താരാപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ചൗധരിയെ 2017ല്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, തനിക്കെതിരെ ചാര്‍ജ് ഷീറ്റോ കോടതി വിധിയോ ഇല്ലെന്ന് ചൗധരി പറഞ്ഞു. 

ചൗധരി ദേശീയഗാനം തെറ്റായി ആലപിക്കുന്ന വീഡിയോ കഴിഞ്ഞദിവസം ആര്‍ജെഡി പുറത്തുവിട്ടിരുന്നു. ദേശീയ ഗാനം ശരിയായി ആലപിക്കാന്‍ അറിയാത്തായാളാണ് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രിയെന്ന് ആര്‍ജെഡി വിമര്‍ശനമുന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)