ദേശീയം

രാജ്യത്തെ ഏറ്റവും മലിനമായ നഗരം ഹൗറ, മൂന്നാമത് കൊല്‍ക്കത്ത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം വായുമലിനീകരണം ഉള്ള നഗരം പശ്ചിമബംഗാളിലെ ഹൗറ. വായുമലിനീകരണത്തില്‍ ഡല്‍ഹിയേക്കാള്‍ ഹൗറ മോശമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിയിലെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

രാജസ്ഥാനിലെ ഭിവടിയാണ് തൊട്ടുപിന്നില്‍. കൊല്‍ക്കത്തയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്താണ് ഡല്‍ഹിയെന്ന് വായു മലിനീകരണത്തിന്റെ തോത് കാണിക്കുന്ന സൂചിക വ്യക്തമാക്കുന്നു.

24 മണിക്കൂറിലെ കണക്കനുസരിച്ച് ഹൗറയുടെ മൂല്യം 285 ആണ്. ഭിവടി 267, കൊല്‍ക്കത്ത 266, ഡല്‍ഹി 211 എന്നിങ്ങനെയാണ് മറ്റു നഗരങ്ങള്‍. തോത് 200ന് മുകളിലാണെങ്കില്‍ സ്ഥിതി മോശമാണെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്