ദേശീയം

പത്തുകോടി പിഴയടച്ചു; ശശികല കളത്തിലിറങ്ങുന്നു; ജനുവരിയില്‍ ജയിലിന് പുറത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയോടെ മോചിതയായേക്കും. 10 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ശശികലയുടെ അഭിഭാഷകന്‍ ബെംഗളൂരു കോടതിയില്‍ കെട്ടിവച്ചതോടെയാണ് മോചനം സാധ്യമാകുന്നത്.തങ്കവേലു, വാസന്തി ദേവി, ഹേമ, വിവേക് എന്നിവരുടെ അക്കൗണ്ടുകളില്‍നിന്നാണു തുക അടച്ചിരിക്കുന്നത്. ഇതു സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവ് കോടതി പിന്നീട് ജയില്‍ അധികൃതര്‍ക്കു കൈമാറി.

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കെ, ശശികലയുടെ തിരിച്ചുവരവ് എഐഡിഎംകെയിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും സമവാക്യങ്ങള്‍ മാറ്റുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ശശികല പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇതു നടന്നില്ല. ആകെ 48 മാസമാണ് ശശികല ശിക്ഷ അനുഭവിക്കേണ്ടത്. എന്നാല്‍, ജയില്‍ ചട്ടപ്രകാരം 5 മാസത്തെ ഇളവിന് അര്‍ഹതയുണ്ടെന്നാണ് അഭിഭാഷകരുടെ വാദം.ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജയില്‍ അധികൃതരാണ്. 

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ജനുവരി 27നായിരിക്കും മോചനം. എന്നാല്‍ ഇളവ് ലഭിക്കുകയാണെങ്കില്‍ ഏതു നിമിഷവുമുണ്ടാകാം. ജയിലില്‍ പോകുമ്പോള്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികല. പിന്നീട് പാര്‍ട്ടിക്ക് പുറത്തായി. സഹോദരി പുത്രന്‍ ടി ടി വി ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിലംതൊട്ടില്ല. എന്നാല്‍ ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല ജയില്‍ മോചിതയാകുന്നതോടെ, രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് ദിനകരന്‍. എഎംഎംകെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

എഐഎഡിഎംകെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ശശികലയോട് കൂറുള്ളവരാണ്.ഇവരെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും. ജയില്‍മോചനത്തിനുശേഷമുള്ള നീക്കങ്ങളെപ്പറ്റി ശശികലയും കൂട്ടരും വ്യക്തമാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു