ദേശീയം

'മര്യാദയ്ക്ക് ദേശീയ ഗാനം പോലും ചൊല്ലാന്‍ അറിയാത്ത വിദ്യാഭ്യാസ മന്ത്രി; നിതീഷ് കുമാര്‍ജി നാണം കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടോ'- (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


പട്‌ന: തുടര്‍ച്ചയായി നാലാം വട്ടവും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാന പ്രതിപക്ഷമായ ആര്‍ജെഡി. പുതിയ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ മെവലാല്‍ ചൗധരിയുടെ ഒരു വീഡിയോ പങ്കിട്ടാണ് ആര്‍ജെഡി വിമര്‍ശവുമായി രംഗത്തെത്തിയത്. 

വിദ്യാഭ്യാസ മന്ത്രി ദേശീയ ഗാനം തെറ്റായി ആലപിക്കുന്നതാണ് വീഡിയോയില്‍. ഒരു പതാക ഉയര്‍ത്തല്‍ ചടങ്ങിലാണ് സംഭവം. കുറച്ച് കുട്ടികളേയും മുതിര്‍ന്നവരേയും വീഡിയോയില്‍ കാണാം. സല്യൂട്ട് ചെയ്ത് നില്‍ക്കുന്ന മന്ത്രിയും വീഡിയോയിലുണ്ട്. ഈ ചടങ്ങിലാണ് മന്ത്രി ദേശീയ ഗാനം വരി തെറ്റിച്ച് പാടിയത്. 

അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നേരിടുന്ന വ്യക്തിയാണ് മെവലാല്‍. ഇദ്ദേഹത്തെ മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെയും ആര്‍ജെഡി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പങ്കിട്ട് ആരോപണം ആവര്‍ത്തിച്ചത്. 

'ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയായ മെവലാല്‍ ചൗധരി നിരവധി അഴിമതി കേസുകള്‍ നേരിടുന്നുണ്ട്. മര്യാദയ്ക്ക് ദേശീയ ഗാനം ചൊല്ലാന്‍ പോലും അറിയാത്ത ആളാണ്. നിതീഷ് കുമാര്‍ ജി നാണം കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടോ'- വീഡിയോ പങ്കിട്ട് ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത