ദേശീയം

സ്‌കൂളുകള്‍ തുറന്നു, 180ലധികം വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; നവംബര്‍ 30 വരെ അടച്ചിട്ട് ഹരിയാന

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. 180ലധികം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് സമാനമായി നവംബര്‍ രണ്ടിന് ശേഷം സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. 
എന്നാല്‍ 180ലധികം വിദ്യാര്‍ഥികളില്‍ വൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഈ മാസം മുഴുവനും സ്‌കൂളുകള്‍ അടച്ചിടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ഥികളില്‍ കോവിഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അണുവിമുക്തമാക്കും. റെവാരി,ജിന്ദ്, ഹിസാര്‍, റോഹ്തക് തുടങ്ങിയ ജില്ലകളിലെ കുട്ടികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വിവിധ ജില്ലകളില്‍ കുട്ടികള്‍ക്കിടയില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്