ദേശീയം

ഗോവന്‍ ബീച്ചില്‍ ജെല്ലി ഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം; കുത്തേറ്റ 90ലധികം കേസുകള്‍, മുന്നറിയിപ്പുമായി അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

പനജി: ഗോവയില്‍ ബീച്ചില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. കടലില്‍ ഇറങ്ങിയവരില്‍ ജെല്ലിഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട 90ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെല്ലിഫിഷിന്റെ കുത്തേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ടുദിവസമായി ജെല്ലിഫിഷിന്റെ ആക്രമണം നേരിട്ട നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജെല്ലിഫിഷിന്റെ കുത്തേറ്റവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലൈഫ് ഗാര്‍ഡ് ഏജന്‍സിയുടെ മുഖ്യ ജോലി. ഗോവയിലെ പ്രമുഖ ബീച്ചായ ബാഗ- സിന്‍ക്വറിം ബിച്ചിലാണ് പ്രധാനമായി ഇത്തരം സംഭവങ്ങള്‍ കൂടുതലായി അരങ്ങേറിയത്.

കഴിഞ്ഞദിവസം പാരാസെയിലിങ് നടത്തുന്നതിനിടെ ജെല്ലിഫിഷിന്റെ കുത്തേറ്റ് ഒരു യുവാവിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് കൃത്രിമ ഓക്‌സിജന്‍ നല്‍കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും ദൃഷ്ടി ലൈഫ്ഗാര്‍ഡ് ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു.

സാധാരണനിലയില്‍ ജെല്ലിഫിഷിന്റെ കുത്തേറ്റവര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ മാത്രമാണ് ഉണ്ടാവാറ്. എന്നാല്‍ ചില അപൂര്‍വ്വം കേസുകളില്‍ ചികിത്സ വേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍