ദേശീയം

ബലാല്‍സംഗക്കേസ് പ്രതിയുടെ തല അറുത്തു ; കടുവ സങ്കേതത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ബലാല്‍സംഗക്കേസിലെ പ്രതിയുടെ മൃതദേഹം ദൂരൂഹസാഹചര്യത്തില്‍ കണ്ടെത്തി. കടുവ സങ്കേതത്തിന് സമീപത്തു നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുപിയിലെ ബഹാരി വനമേഖലയിലാണ് സംഭവം.

22 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി അനുജ് കശ്യപിന്റെ മൃതദേഹമാണ് പിലിഭത്ത് കടുവസങ്കേതത്തിന് സമീപത്തു നിന്ന് കണ്ടെത്തിയത്. 

കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ഗ്രാമവാസികളാണ് അഴുകിയ നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. കൊലപാതകത്തിന് പിന്നില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബമാണെന്ന് അനുജിന്റെ ബന്ധുക്കള്‍ ആരോപിച്ചു. 

സെപ്റ്റംബര്‍ ആറിനാണ് 25 കാരനായ അനുജ് കശ്യപ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍